സൗജന്യ കുടിവെള്ള വിതരണം

ശ്രീകണ്ഠപുരം: ചെങ്ങളായി പഞ്ചായത്തിലെ തേർലായിയിൽ വലിയാലക്കണ്ടി ട്രസ്റ്റ് കമ്മിറ്റിയുടെ തുടങ്ങി. തേർലായി സി.ആർ.സി വായനശാലക്ക് സമീപം കിണർ കുഴിച്ച് ടാങ്ക് നിർമിച്ചു നൽകിയ ശേഷമാണ് വലിയാലക്കണ്ടി കുടുംബം ലോറിയിൽ വെള്ളം നിറച്ച് വീടുകളിലെത്തിക്കുന്നത്. ജമാൽ മടക്കര, ടി.എ. ഇബ്രാഹിം ഹാജി, അഹമ്മദ് തേർലായി തുടങ്ങിയവർ നേതൃത്വം നൽകി. കരയിടിച്ചിൽ ഭീഷണിയിൽ ചാക്യാറ കോളനി ശ്രീകണ്ഠപുരം: കരയിടിച്ചിൽ ഭീഷണിയിൽ ശ്രീകണ്ഠപുരം ചാക്യാറ കോളനി നിവാസികൾ. കഴിഞ്ഞ പ്രളയകാലത്ത് ശ്രീകണ്ഠപുരം പുഴ കരകവിഞ്ഞതിനെ തുടർന്ന് പലഭാഗങ്ങളിലും കരയിടിച്ചിൽ രൂക്ഷമായിരുന്നു. പുഴവെള്ളം ഇറങ്ങിയതോടെ പല സ്ഥലങ്ങളും പുഴയിലേക്ക് ഇടിഞ്ഞുപോയിരുന്നു. പുഴയോട് ചേർന്ന് കിടക്കുന്ന ചാക്യാറ കോളനിയിലെ 35ഓളം കുടുംബങ്ങൾ ഭീതിയുടെ നിഴലിലാണ്. ഓരോ മഴയിലും പുഴ കരയെടുക്കുകയാണ്. പുഴയോട് ചേർന്ന് കിടക്കുന്ന നിരവധി വീടുകളും ഇന്ന് അപകട ഭീഷണിയിലാണ്. എന്നാൽ, ജീവനും സ്വത്തിനും ഭീഷണിയായിട്ടും പരിഹാരം കാണാൻ അധികൃതർ തയാറാകുന്നില്ല എന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. നാട്ടുകാർ കലക്ടർക്കും മറ്റു വകുപ്പ് അധികൃതർക്കും പരാതി നൽകിയിരുന്നു. നാവികവകുപ്പിന് നാട്ടുകാർ നിവേദനം നൽകിയെങ്കിലും സ്ഥലം പരിശോധിച്ചതിനുശേഷം ഫണ്ട് അനുവദിക്കാൻ സാധിക്കില്ല എന്ന മറുപടിയാണ് നൽകിയത്. ഇനിയുമൊരു ശക്തമായ മഴയുണ്ടായാൽ പ്രദേശം മുഴുവൻ പുഴയെടുക്കും. പ്രദേശത്തെ ജനങ്ങൾക്ക് ആശ്രയമായ ഏക റോഡും തകർച്ചയുടെ വക്കിലാണ്. നിരവധി മരങ്ങളും മറ്റും പുഴയിലേക്ക് പതിക്കുന്ന സ്ഥിതിയുണ്ട്. ബന്ധപ്പെട്ട വിഷയത്തെ ഗൗരവമായി കണ്ട് പുഴയിടിയുന്ന ഭാഗങ്ങളിൽ ഭിത്തി കെട്ടി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.