ഇരിട്ടി: കോളിക്കടവ്-പായം-കാടമുണ്ട റോഡിൻെറ നിർമാണ പ്രവൃത്തി മന്ദഗതിയിൽ. പൊടിശല്യവും യാത്രാക്ലേശവും കാരണം നാട്ടുകാർ ദുരിതത്തിൽ. പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി നാലുകോടി രൂപ ചെലവിൽ നിർമിക്കുന്ന റോഡ് പ്രവൃത്തിയാണ് ഇഴഞ്ഞുനീങ്ങുന്നത്. കോളിക്കടവ് മുതൽ വട്ട്യറ-പായം-കാടമുണ്ട വരെയുള്ള ആറു കിലോമീറ്റർ റോഡ് പ്രവൃത്തി ആരംഭിച്ചിട്ട് മൂന്നുമാസം കഴിഞ്ഞു. കാടമുണ്ടയിൽ നിന്നും കരിയാൽ വരെയാണ് ആദ്യഘട്ട പ്രവൃത്തി നടക്കുന്നത്. മൂന്നുമാസം മുമ്പ് പഴയ റോഡിലെ ടാറിങ് ഇളക്കി കരിങ്കൽ ഉൾപ്പെടെ നിരത്തിയിരുന്നു. ഇപ്പോൾ ഈ മേഖലയിൽ പൊടിശല്യം രൂക്ഷമാണ്. ഇതുവഴിയുള്ള ബസ് ഗതാഗതവും ഇപ്പോൾ നിലച്ചിരിക്കുകയാണ്. ഉടൻ ടാറിങ് പൂർത്തീകരിച്ചില്ലെങ്കിൽ മഴയെത്തുന്നതോടെ റോഡ് ചളിക്കുളമാകും. റോഡ് പ്രവൃത്തിയുടെ ഭാഗമായി കലുങ്കുകളും നിർമിക്കാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.