ഇരിട്ടി: കാട്ടനക്കൂട്ടത്തിൻെറ ആക്രമണത്തിൽ ആറളം മേഖലയിൽ വ്യാപക കൃഷിനാശം. കഴിഞ്ഞദിവസം രാത്രി പഞ്ചായത്തിലെ വട്ടപ്പറമ്പ്, ഇടവേലി ഭാഗങ്ങളിൽ മുന്നൂറോളം വാഴകൾ നിലംപരിശാക്കി. വട്ടപ്പറമ്പിൽ അബ്രഹാം, തേവർ പുത്തറ എന്നിവരുടെ നാലു മാസം പ്രായമായ നൂറോളം നേന്ത്രവാഴകൾ പൂർണമായും നശിപ്പിച്ചു. 700 വാഴകളാണ് കൃഷി ചെയ്തിരുന്നത്. സമീപത്തുതന്നെയുള്ള പാറയ്ക്കൽ തങ്കച്ചൻെറ നിരവധി വാഴകളും നശിപ്പിച്ചു. പെരുമ്പഴശ്ശിയിലും കൊക്കോട്, പറമ്പത്തെക്കണ്ടി എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസം ആനക്കൂട്ടം വ്യാപകമായി കൃഷിനാശം വരുത്തിയിരുന്നു. വട്ടപ്പറമ്പിൽ ഒരുമാസത്തിനിടെ രണ്ടുതവണയാണ് ആനക്കൂട്ടം എത്തിയത്. ആറളം ഫാം ബ്ലോക്ക് മൂന്നിൽ താവളമാക്കിയ ആനക്കൂട്ടം പുഴ കടന്നാണ് ജനവാസമേഖലയിൽ എത്തിയത്. രാത്രി 12ഓടെ കൃഷിയിടത്തിൽ എത്തിയ ആനക്കൂട്ടം പുലർച്ചയോടെയാണ് ഫാമിലേക്ക് തിരികെ പ്രവേശിച്ചത്. കൃഷി നശിപ്പിച്ച സ്ഥലങ്ങൾ ആറളം കൃഷിഭവനിലെ കൃഷി അസിസ്റ്റൻറ് സി.കെ. സുമേഷ് പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.