തോട്ടുകടവ് പാലം അപകടാവസ്​ഥയിൽ

ഇരിട്ടി: അപകടാവസ്ഥയിലായ എടൂർ തോട്ടുകടവ് - ആറളം റോഡിലെ പാലം പുതുക്കിപ്പണിയാനുള്ള നടപടിയായില്ല. ഏതുനിമിഷവും തകർന്നുവീഴാൻ സാധ്യതയുള്ള പാലത്തിലൂടെയാണ് ഇപ്പോൾ വലിയ വാഹനങ്ങൾ ഉൾപ്പെടെ പോകുന്നത്. അടിവശത്തെ കരിങ്കല്ലുകൾ ഇളകിയിട്ടുണ്ട്. കൈവരികളും തകർന്നു. പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി എടൂരിൽ നിന്നും ഏച്ചിലം ആറളം ഭാഗത്തേക്കുള്ള റോഡ് നവീകരിക്കുേമ്പാൾ ഈ പാലം അതേ അവസ്ഥയിൽ നിലനിർത്തുകയായിരുന്നു. പാലം പുതുക്കിപ്പണിയണമെന്ന് അന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. മുന്നറിയിപ്പ് ബോർഡുകളോ താൽക്കാലിക കൈവരികളോ ഇല്ലാത്തതും അപകടത്തിന് ഇടയാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.