യാത്രയയപ്പ്​

പേരാവൂർ: ഇരുപത് വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവർ ഉളിയിൽ സ്വദേശി വി. പവിത്രന് കൊളക്കാ ട് കെ.എസ്.ആർ.ടി.സി വാട്സ് ആപ് ഗ്രൂപ്പിൻെറയും യാത്രക്കാരുടെയും സംയുക്ത ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. കണ്ണൂർ-കൊളക്കാട്-കൊട്ടിയൂരമ്പലം റൂട്ടിലോടുന്ന ബസിൽ ദീർഘകാലം ഡ്രൈവറായിരുന്നു ഇദ്ദേഹം. നെടുംപൊയിൽ ടൗണിൽ നടന്ന ചടങ്ങിൽ റോജൻ വേലന്തറയിൽ, സെബാസ്റ്റ്യൻ മയിലാടുംപാറ, ജോമി വടശ്ശേരി, ഡോ. സേതുസൂര്യ തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊന്നാടയണിയിച്ച് ഉപഹാരം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.