വാർത്തസമ്മേളനത്തിനിടെ മാധ്യമപ്രവർത്തക​െൻറ ​ജാതി ചോദിച്ചു; പുതിയ തമിഴകം പ്രസിഡൻറിനെതിരെ പരാതി

വാർത്തസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകൻെറ ജാതി ചോദിച്ചു; പുതിയ തമിഴകം പ്രസിഡൻറിനെതിരെ പരാതി ചെന്നൈ: വാർത്ത സമ്മേളനത്തിനിടെ ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകൻെറ ജാതി ചോദിച്ച് അവഹേളിച്ച പുതിയ തമിഴകം പ്രസിഡൻറ് ഡോ. കൃഷ്ണസാമിക്കെതിരെ പൊലീസിൽ പരാതി. സംവരണ മണ്ഡലമായ തെങ്കാശി ലോക്സഭ മണ്ഡലത്തിലാണ് കൃഷ്ണസാമി എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിച്ച് തോറ്റത്. പരാജയകാരണമന്വേഷിച്ച മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായാണ് താൻ എവിടെനിന്നാണ് വരുന്നതെന്നും തൻെറ ജാതിയെന്താണെന്നും ചോദിച്ചത്. ഇതിൽ മറ്റു മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചു. തുടർന്ന് കൃഷ്ണസാമി വാർത്തസമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.