ആരോഗ്യജാഗ്രത പദ്ധതി: ആസൂത്രണയോഗം നടന്നു

മാഹി: അഴിയൂർ ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനമായ ആരോഗ്യജാഗ്രത പരിപാടിയുടെ ഭാഗമായി ശുചിത് വപ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയാറാക്കുന്നതിനുള്ള ആസൂത്രണയോഗം നടന്നു. 18ന് കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പൊതുസ്ഥലങ്ങളും അവരുടെ വീടും ശുചിയാക്കും. 19ന് പഞ്ചായത്തിൽ രണ്ട് സ്ക്വാഡുകള്‍ ശുചിത്വപ്രവര്‍ത്തനം വിലയിരുത്താന്‍ ഗൃഹസന്ദര്‍ശനം നടത്തും. മുഴുവൻ അംഗന്‍വാടികളുടെയും നേതൃത്വത്തില്‍ മാതൃസംഗമവും വെള്ളിയാഴ്ച മാളിയേക്കല്‍ കടല്‍തീരത്ത് കടല്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജനവും നടത്തും. വിദ്യാലയങ്ങളുൾപ്പെടെയുള്ള പൊതുസ്ഥാപനങ്ങളില്‍ ശുചീകരണപ്രവര്‍ത്തനം നടത്തിയത് വാര്‍ഡ് തല സാനിറ്റേഷന്‍ കമ്മിറ്റി വിലയിരുത്തും. ശുചിത്വപ്രവര്‍ത്തനങ്ങള്‍ക്കായി തൊഴിലുറപ്പ് തൊഴിലാളികള്‍ രണ്ട് മണിക്കൂര്‍ സൗജന്യസേവനം നടത്തും. പ്ലാസ്റ്റിക് കത്തിക്കുന്ന വീടുകൾ കണ്ടുപിടിച്ച് നടപടി സ്വീകരിക്കും. ഹാര്‍ബറടക്കമുള്ള പൊതു ടൗണുകളിലെ ഓടകള്‍ ശുചീകരിക്കും. വാര്‍ഡ്തലത്തില്‍ ശുചിത്വ സ്ക്വാഡുകള്‍ രൂപവത്കരിച്ച് ശുചിത്വസന്ദേശം എല്ലാ വീടുകളിലുമെത്തിക്കുന്നതിനും ആരോഗ്യസുരക്ഷക്ക് മാലിന്യമുക്ത പരിസരം എന്ന സന്ദേശം പൊതുജനങ്ങളിലെത്തിക്കാന്‍ ലഘുലേഖ പ്രിൻറ്ചെയ്ത് നല്‍കാനും കമ്മിറ്റി തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഇന്‍ചാര്‍ജ് റീന രയരോത്ത് പരിപാടി ഉദ്ഘാടനംചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ ഉഷ ചാത്തങ്കണ്ടി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ സുധ മാളിയേക്കല്‍, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, വാര്‍ഡ് മെംബര്‍മാരായ സുധ കുളങ്ങര, സുകുമാരന്‍ കല്ലറോത്ത്, ശ്രീജേഷ് കുമാര്‍, വി.പി. ജയന്‍, ബ്ലോക്ക് മെംബര്‍മാരായ കെ. പ്രമോദ്, പങ്കജാക്ഷി ടീച്ചര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മോളി, ജെ.എച്ച്.ഐമാരായ സജീവന്‍, ഷൈനേഷ്, നന്മ െറസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധി വിജയന്‍, സി.ഡി.എസ് ചെയര്‍പേഴ്സൻ ബിന്ദു ജൈസണ്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ഷീജ, ഓവര്‍സിയര്‍ രഞ്ജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓരോ വാര്‍ഡിലും രണ്ടുലക്ഷം രൂപ ചെലവില്‍ ബി.പി.എല്‍ കുടുംബങ്ങൾക്കായി നിര്‍മിക്കുന്ന സോക്ക്പിറ്റിൻെറ ഗുണഭോക്താക്കളെ ആശാവര്‍ക്കര്‍മാര്‍ മുഖേന കണ്ടെത്താന്‍ തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.