ചൊക്ലി: സമ്പൂർണ മാലിന്യനിർമാർജനം ലക്ഷ്യമിട്ട് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ കുട്ടികളിലൂടെ നടപ്പാക്കുന്ന പ െൻസിൽ എന്ന പേരിലുള്ള ഏകദിന ശിൽപശാലകൾക്ക് ചൊക്ലി ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ഇതിൻെറ ഭാഗമായി ചൊക്ലി പഞ്ചായത്തിലെ 11, 13, 14, 15 വാർഡുകളിൽ കുട്ടികൾക്കായി വിവിധ കേന്ദ്രങ്ങളിലായി ഏകദിന ശിൽപശാല നടത്തി. സമ്പൂർണ മാലിന്യനിർമാർജനം ആരോഗ്യരക്ഷക്ക് എന്ന ലക്ഷ്യത്തോടെ ഹരിതകേരള മിഷൻ, ശുചിത്വമിഷൻ, കില, ചൊക്ലി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത സഹകരണത്തോടുകൂടിയാണ് ശിൽപശാല നടത്തുന്നത്. മോന്താൽ ശ്രീനാരായണമഠ ഹാളിൽ നടന്ന ചൊക്ലി ഗ്രാമപഞ്ചായത്തിലെ 11ാം വാർഡിലെ കുട്ടികൾക്കായുള്ള ഏകദിന ശിൽപശാലക്ക് ചൊക്ലി ഗ്രാമപഞ്ചായത്തംഗം അജിത ചേപ്രത്ത് അധ്യക്ഷതവഹിച്ചു. ഗൃഹസന്ദർശനം, ശുചിത്വസർവേ, മാലിന്യം കണ്ടെത്തൽ, വേർതിരിക്കൽ, സംസ്കരണം, ബോധവത്കരണം, സ്കിറ്റ് അവതരണം എന്നിവ ശിൽപശാലയുടെ വിവിധ ഘട്ടങ്ങളിൽ നടക്കും. പി.എം. സുരേഷ് ബാബു, എം.കെ. വിശ്വനാഥൻ, പി.കെ. മോഹനൻ മാസ്റ്റർ എന്നിവർ ശിൽപശാലയിൽ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.