പാനൂർ: എൻ.എസ്.എസ് വളൻറിയർമാർ കൈകോർത്തപ്പോൾ വടക്കെ പൊയിലൂരിലെ ബലാരം വീട്ടിൽ ശാന്തക്കും കുടുംബത്തിനും ഇനി അടച്ചുറപ്പുള്ള സ്നേഹവീട്ടിലുറങ്ങാം. കെ.കെ.വി.എം. പാനൂർ ഹയർസെക്കൻഡറി സ്കൂളിലെ 100 എൻ.എസ്.എസ് വളൻറിയർമാരുടെ സേവനമാണ് കുടുംബത്തിന് തുണയായത്. അഞ്ചരലക്ഷം രൂപ ചെലവിലാണ് വീട് പണിതത്. വിദ്യാർഥികളുടെ സമ്മാനക്കൂപ്പൺ വിതരണത്തിനൊപ്പം പൂർവവിദ്യാർഥികളും അഭ്യുദയകാംക്ഷികളും ഉദ്യമത്തിന് പിന്തുണയേകി. 2017 ഡിസംബറിൽ നരിക്കോട്ടുമലയിൽ നടത്തിയ സഹവാസ ക്യാമ്പിനിടയിലാണ് മൺകട്ടകൊണ്ടുള്ള ശാന്തയുടെ വീടിൻെറ ദയനീയാവസ്ഥ അന്നത്തെ തൃപ്രങ്ങോട്ടൂർ പഞ്ചായത്തംഗവും നിലവിലെ പ്രസിഡൻറുമായ കെ. സുരേഷ് ബാബു, കോഓഡിനേറ്റർ ആയിരുന്ന കെ.കെ. അനിൽകുമാറിൻെറ ശ്രദ്ധയിൽപെടുത്തിയത്. 2018 ഏപ്രിലിൽ പണിതുടങ്ങി. വളരെ വേഗത്തിലായിരുന്നു തുടർപ്രവർത്തനങ്ങൾ. വീടിൻെറ താക്കോൽദാനം പഞ്ചായത്ത് പ്രസിഡൻറ് പി. സുരേഷ് ബാബു നിർവഹിച്ചു. ഉഷ രയരോത്ത് അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ സി. മോഹനൻ സ്വാഗതം പറഞ്ഞു. സ്നേഹവീട് നിർമാണ കമ്മിറ്റി കൺവീനർ കെ.കെ. അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. എൻ.എസ്.എസ് റീജനൽ കോഓഡിനേറ്റർ മനോജ്കുമാർ മുഖ്യാതിഥിയായി. ജില്ല കൺവീനർ സരീഷ് പയ്യമ്പള്ളി, എം. റഫീഖ്, എം.പി. ഉദയഭാനു, എൻ.എസ്.എസ് ലീഡർമാരായ പി. പ്രയാഗ്, സി.വി. നന്ദ, നന്ദുകൃഷ്ണ, പി. മാളവിക, പ്രോഗ്രാം ഓഫിസർ അഷ്റഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.