മെഡിക്കൽ വിദ്യാർഥികൾക്ക് സ്േകാളർഷിപ്

തലശ്ശേരി: ഐ.എം.എയുടെ ആഭിമുഖ്യത്തില്‍, ജില്ലയിൽ സ്ഥിരതാമസക്കാരായ നിര്‍ധനരായ ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാർഥി കള്‍ക്ക് ഡോ.കെ.ടി.പി. നമ്പ്യാര്‍ ആൻഡ് കെ.ടി. ശ്രീദേവി അമ്മ മെമ്മോറിയല്‍ എൻഡോവ്മൻെറ് നല്‍കുന്നു. മറ്റ് സ്കോളർഷിപ് ആനുകൂല്യങ്ങളൊന്നും ലഭിക്കാത്ത സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർഥികള്‍ക്കുള്ളതാണ് പദ്ധതി. അര്‍ഹരായ വിദ്യാർഥികള്‍ കുടുംബവരുമാനം തെളിയിക്കുന്ന രേഖകളും പഠിക്കുന്ന മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലി‍ൻെറ സാക്ഷ്യപത്രവും സഹിതം ജൂണ്‍ 20നകം അപേക്ഷ നല്‍കേണ്ടതാണ്. വിലാസം: ഡോ.ജോണി സെബാസ്റ്റ്യൻ‍, സെക്രട്ടറി, ഐ. എം.എ തലശ്ശേരി, ഐ.എം.എ ഹൗസ്, കോര്‍ട്ട് റോഡ്, തലശ്ശേരി-670101. ഫോണ്‍: 0490 2320892. ജൂലൈ ഒന്നിന് െഎ.എം.എ ഹാളിൽ നടക്കുന്ന ഡോക്ടേഴ്സ് ദിനാഘോഷ ചടങ്ങിൽ എൻഡോവ്മൻെറ് വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.