കൈപ്പാട് കൃഷിക്ക് പൊറ്റകൂട്ടാൻ ഇനി യന്ത്രങ്ങൾ

പഴയങ്ങാടി: യന്ത്രങ്ങൾ ഉപയോഗിച്ച് പുതിയ കാർഷികരീതി കൈപ്പാട് കാർഷികരംഗത്ത് യാഥാർഥ്യമാകുന്നു. കൈപ്പാടിൽ കൃഷി ഇ റക്കുന്നതിൽ ഏറെ പ്രയാസം അനുഭവിക്കേണ്ടിവരുന്ന പൊറ്റ കൂട്ടലിനാണ് സ്വീഡനിൽനിന്ന് ഇറക്കുമതി ചെയ്ത ആൻഫിബിയൻ ട്രക്ക്സർ യന്ത്രം കർഷകർ ഉപയോഗിക്കുന്നത്. ഏഴോം കൈപ്പാടിൽനിന്ന് ഉൽപാദിപ്പിക്കുന്ന കൈപ്പാട് അരി ഭൗമസൂചിക പട്ടികയിൽ ഇടം നേടിയതോടെ കൈപ്പാട് നെൽ കൃഷിയിലേക്ക് കർഷകർക്ക് താൽപര്യം ഏറിയിട്ടുണ്ട്. യന്ത്രവത്കൃത കാർഷികരീതി കൈപ്പാടുകളിൽ അന്യമായതിനാൽ പരമ്പരാഗത തൊഴിലാളികളെ മാത്രം ആശ്രയിച്ചായിരുന്നു കൈപ്പാടുകളിൽ കൃഷി നടത്തിയിരുന്നത്. കുട്ടനാട് മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രമാണ് കാർഷിക മേഖലകളിലേക്ക് യന്ത്രം എത്തിച്ചത്. പിലിക്കോട് ഉത്തരമേഖല കാർഷിക വികസന കേന്ദ്രം, വെള്ളായണി ആർ.ടി.ടി.സി, കൃഷിവകുപ്പിൻെറ എൻജിനീയറിങ് വിഭാഗം എന്നിവയുടെ സഹകരണത്തോടെയാണ് യന്ത്രം ജില്ലയിലെത്തിച്ചത്. ഏഴോം, ചെറുകുന്ന്, പട്ടുവം, കാട്ടാമ്പള്ളി പ്രദേശങ്ങളിലാണ് യന്ത്രവത്കൃത കൈപ്പാട് കൃഷി യാഥാർഥ്യമാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.