കണ്ണൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് മാനസിക സമ്മർദത്തിലാണോ? എങ്കിൽ നിങ്ങളെ സഹായിക്കാൻ ഫോണിനപ്പുറത്ത് കൗൺസിലർമാർ തയാർ. മാനസിക സമ്മർദത്തിലൂടെ വിഷാദ രോഗത്തിനടിമപ്പെടുകയും അതുവഴി ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തിലാണ് ഐ.ആർ.പി.സിയുടെ ആഭിമുഖ്യത്തിൽ ടെലിഫോണിക് കൗൺസലിങ് പുനരാരംഭിക്കുന്നത്. ദിശ 2019 എന്ന പേരിൽ പരീക്ഷാക്കാലത്ത് നടത്തിയ ടെലിഫോണിക് കൗൺസലിങ് വൻവിജയമായിരുന്നു. ഇതോടെയാണ് ഫല പ്രഖ്യാപനത്തിനുശേഷം പുനരാരംഭിക്കാൻ ഐ.ആർ.പി.സി തീരുമാനിച്ചത്. കുട്ടികളിലെ മാനസികസമ്മർദം കുറച്ചുകൊണ്ടുവന്ന് സാധാരണ ജീവിതത്തിലേക്ക് അവരെ തിരികെ െകാണ്ടുവരാൻ ശാസ്ത്രീയ കൗൺസലിങ് ആവശ്യമാണ്. സ്ട്രസ് മാനേജ്മൻെറിൽ പ്രാഗല്ഭ്യം നേടിയിട്ടുള്ള കൗൺസിലർമാരാണ് ഫോണിനപ്പുറത്ത് നിർദേശങ്ങൾ നൽകാനുണ്ടാവുക. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കൗൺസിലർമാരെ നേരിട്ട് വിളിച്ച് അവർ നേരിടുന്ന പ്രശ്നങ്ങൾ പങ്കുവെക്കാം. ഫോൺ: 9526129611, 8943341414, 9946100189. ................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.