ഐ.എച്ച്.ആര്‍.ഡി: പ്ലസ് വണ്‍ പ്രവേശനം 20വരെ

കണ്ണൂർ: 2019-20 അധ്യയന വര്‍ഷത്തെ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ക്ലാസുകള്‍ ജൂണ്‍ മൂന്നിന് ആരംഭിക്കുന്ന സാഹചര്യത്തില്‍ ഐ.എച്ച്.ആര്‍.ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളുകളിലെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട സ്‌കൂളുകളില്‍ ലഭിക്കേണ്ട അവസാന തീയതി മേയ് 20 ആയി പുനഃക്രമീകരിച്ചു. അപേക്ഷയും അനുബന്ധ രേഖകളും 100 രൂപയുടെ രജിസ്‌ട്രേഷന്‍ ഫീസ് സഹിതം (പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 50 രൂപ) 20ന് മൂന്ന് മണിക്ക് മുമ്പ് ബന്ധപ്പെട്ട സ്‌കൂളുകളില്‍ ലഭിക്കേണ്ടതാണ്. വെബ്‌സൈറ്റ് www.ihrd.ac.in. ഫോണ്‍: 0471 2322501, 2322985. ............
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.