കണ്ണൂർ: പട്ടികവര്‍ഗ വികസനവകുപ്പിന് കീഴില്‍ തളിപ്പറമ്പ് പട്ടുവം കയ്യംതടത്ത് ആണ്‍കുട്ടികള്‍ക്കായി പ്രവര്‍ത് തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഹ്യുമാനിറ്റീസ്, സയന്‍സ്, േകാമേഴ്സ് ബാച്ചുകളിലാണ് പ്രവേശനം. പട്ടികവര്‍ഗത്തില്‍പെട്ടവര്‍ക്ക് 70 ശതമാനവും പട്ടികജാതിയില്‍പെട്ടവര്‍ക്ക് 20 ശതമാനവും മറ്റ് വിഭാഗക്കാര്‍ക്ക് 10 ശതമാനവും സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. വാര്‍ഷികവരുമാനം ലക്ഷം രൂപയില്‍ കവിയരുത്. പ്രവേശനത്തിനുള്ള അപേക്ഷകള്‍ കണ്ണൂര്‍ ഐ.ടി.ഡി.പി ഓഫിസ്, ജില്ലയിലെ വിവിധ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസ്, സ്‌കൂള്‍ ഓഫിസ് എന്നിവിടങ്ങളില്‍നിന്ന് ലഭിക്കും. ഫോണ്‍: 04602 203020, 9497606074.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.