ന്യൂ മാഹി: സി.പി.എം പ്രവർത്തകൻ തയ്യിൽ ഹരീന്ദ്രൻെറ 33ാം രക്തസാക്ഷി ദിനാചരണത്തിൻെറ ഭാഗമായി പരിമഠം മാടോളിൽ നടത്തി. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് ജോർജ് കെ. ആൻറണി ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ല സെക്രട്ടറി ടി.പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. എസ്.കെ. വിജയൻ, സി.കെ. പ്രകാശൻ, എം.കെ. ലത എന്നിവർ സംസാരിച്ചു. ചെറുകിട മോട്ടോർ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ന്യൂ മാഹി ഡിവിഷനിലെ തൊഴിലാളികളുടെ മക്കളിൽ പൊതുപരീക്ഷയിൽ മികച്ച വിജയം നേടിയ ആർ. ദേവാനന്ദ, കെ.പി. അർജുൻ എന്നിവരെ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.