സി.എച്ച് സൻെറർ സാന്ത്വനകേന്ദ്രം വാർഷികം തലശ്ശേരി: തലശ്ശേരി സി.എച്ച് സൻെറർ സാന്ത്വനകേന്ദ്രത്തിൻെറ ഒന്നാം വാർഷികം പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. സി.എച്ച് സൻെറർ ദുബൈ ചാപ്റ്റർ പ്രസിഡൻറ് സി.കെ. അബ്ദുൽ മജീദ് ആംബുലൻസ് സമർപ്പിച്ചു. മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽ ഖാദർ മൗലവി താക്കോൽ ഏറ്റുവാങ്ങി. പി.വി. റയീസ് അധ്യക്ഷതവഹിച്ചു. മെംബർഷിപ്പ് സർട്ടിഫിക്കറ്റ് വിതരണം ഡോ. ബഷീർ പൂനൂരിന് നൽകി അഡ്വ. അബ്ദുൽ കരീം ചേലേരി നിർവഹിച്ചു. പാനൂർ നഗരസഭാധ്യക്ഷ കെ.വി. റംല, അഡ്വ. പി.വി. സൈനുദ്ദീൻ, എൻ. ഹരിദാസ്, അബ്ദുൽ ലത്തീഫ് കെ.എസ്.എ, നൊച്ചിക്കാട്ട് മുസ്തഫ, എ.പി. മഹമൂദ്, എൻ. മഹമൂദ്, സി.കെ.പി. മമ്മു, ഡോ. എ.എം. സഹാബുദ്ദീൻ, ഡോ. സി.പി. നാസിമുദ്ദീൻ, പി.എ. അബൂബക്കർ, എ.കെ. ആബൂട്ടി ഹാജി, എൻ.കെ. മുസ്തഫ, വി.എ. നാരായണൻ, എം.പി. അരവിന്ദാക്ഷൻ, സജ്ജീവ് മാറോളി, എൻ.പി. അസീസ്, എം.എ. റഹ്മാൻ എന്നിവർ സംസാരിച്ചു. അഡ്വ. കെ.എ. ലത്തീഫ് സ്വാഗതം പറഞ്ഞു. ഇഫ്താർ സംഗമവും ഇതോടൊപ്പം ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.