പയ്യന്നൂർ: ശാസ്ത്രീയ രംഗകലകൾക്ക് മികച്ച വേദിയായി മാറിക്കഴിഞ്ഞ പയ്യന്നൂർ കഥകളിയരങ്ങ് 21ാമത് വാർഷികം ആഘോഷിക്കു ന്നു. 12ന് രാവിലെ ഒമ്പതിന് പയ്യന്നൂർ അയോധ്യ ഓഡിറ്റോറിയത്തിൽ അശോകൻ മണക്കാടൻ ഉദ്ഘാടനംചെയ്യും. തുടർന്ന് പോലൂർ രൂപേഷ് മാരാർ സോപാനസംഗീതം അവതരിപ്പിക്കും. കഥകളിയിലെ അഭിനയ ചക്രവർത്തിയായിരുന്ന പത്മശ്രീ കലാമണ്ഡലം കൃഷ്ണൻ നായർ ആശാൻെറ സ്മരണക്കായി ഏർപ്പെടുത്തിയ പുരസ്കാരം കലാമണ്ഡലം രാമചന്ദ്രനുണ്ണിത്താന് സ്വാമി കൃഷ്ണാനന്ദ ഭാരതി സമ്മാനിക്കും. 50,000 രൂപയും ഫലകവുമാണ് പുരസ്കാരം. കഥകളി വേദികളിലെ യുവ കലാകാരൻ കലാമണ്ഡലം ആദിത്യനെ സമ്മേളനത്തിൽ അനുമോദിക്കും. വൈകീട്ട് അഞ്ചിന് ദുര്യോധനവധം കഥകളിയോടെ ആഘോഷ പരിപാടികൾ സമാപിക്കും. വാർത്താസമ്മേളനത്തിൽ സ്വാമി കൃഷ്ണാനന്ദ ഭാരതി, ഡോ. എം.കെ. സുരേഷ് ബാബു, കെ.വി. ശശീന്ദ്രൻ എന്നിവർ പരിപാടികൾ വിശദീകരിച്ചു. pyr ramachndran unnithan
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.