കണ്ണിപ്പൊയിൽ ബാബുവിെൻറ കൊലപാതകം ആർ.എസ്.എസ് ഗൂഢാലോചന -കോടിയേരി

കണ്ണിപ്പൊയിൽ ബാബുവിൻെറ കൊലപാതകം ആർ.എസ്.എസ് ഗൂഢാലോചന -കോടിയേരി മാഹി: പള്ളൂരിലെ സി.പി.എം നേതാവ് കണ്ണിപ്പൊയിൽ ബാബ ുവിനെ കൊലപ്പെടുത്തിയത് ഉന്നത ആർ.എസ്.എസ് നേതൃത്വത്തിൻെറ ഗൂഢാലോചനയിലൂടെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കണ്ണിപ്പൊയിൽ ബാബുവിൻെറ ഒന്നാം രക്തസാക്ഷി ദിനാചരണത്തിൻെറ ഭാഗമായി പള്ളൂർ ഇരട്ടപ്പിലാക്കൂലിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുച്ചേരി ഗവർണർ കൊലപാതക കേസ് അട്ടിമറിക്കാൻ ശ്രമിക്കുമ്പോൾ കോൺഗ്രസ് മുഖ്യമന്ത്രി നോക്കിനിൽക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി. ഒരു പൊതുപ്രവർത്തകൻ ജനങ്ങൾക്കിടയിൽ എങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്നതിന് ഉത്തമ മാതൃകയാണ് ബാബു. തെരഞ്ഞെടുപ്പ് ഫലം വന്നാൽ ഇടതുപക്ഷത്തിൻെറ പിന്തുണയോടെ കേന്ദ്രത്തിൽ പുതിയ സർക്കാർ അധികാരത്തിൽ വരുമെന്നും കോടിയേരി പറഞ്ഞു. സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, എം.എൽ.എമാരായ എ.എൻ. ഷംസീർ, എം. സ്വരാജ്, തലശ്ശേരി ഏരിയ സെക്രട്ടറി എം.സി. പവിത്രൻ, ടി. സുരേന്ദ്രൻ, വടക്കൻ ജനാർദനൻ, ടി.സി. പ്രദീപൻ എന്നിവർ സംസാരിച്ചു. പൊതുയോഗത്തിനുമുമ്പ് ചൊക്ലിയിൽനിന്ന് ഇരട്ടപ്പിലാക്കൂലിലേക്ക് റെഡ് വളൻറിയർ മാർച്ച് നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.