തലശ്ശേരി: കണ്ണിപ്പൊയിൽ ബാബുവിൻെറ സ്മരണക്ക് സി.പി.എം ഈസ്റ്റ് പള്ളൂര്‍ ബ്രാഞ്ച് തയാറാക്കിയ രണശോണ പാതകള്‍ വിഡിയോ സീഡി പുറത്തിറക്കി. രക്തസാക്ഷിദിനത്തില്‍ ചലച്ചിത്ര താരം ബിനീഷ് കോടിയേരി അഭിഭാഷകന്‍ കെ. വിശ്വന് നല്‍കി സീഡി പ്രകാശനം ചെയ്തു. വി. ജനാര്‍ദനന്‍ അധ്യക്ഷതവഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍, എ.എന്‍. ഷംസീര്‍ എം.എല്‍.എ, ഡോ. വി. രാമചന്ദ്രന്‍ എം.എല്‍.എ, എം. സുരേന്ദ്രന്‍, പി. ഹരീന്ദ്രന്‍, എം.സി. പവിത്രന്‍, ചൊക്ലി പഞ്ചായത്ത് പ്രസിഡൻറ് വി.കെ. രാകേഷ്, സംവിധായകരായ ജിത്തു കോളയാട്, ശ്രീകുമാര്‍ എരുവട്ടി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.