എടക്കാട്: എടക്കാട് മുഴപ്പിലങ്ങാട് ബൈത്തുസ്സകാത് കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഈ വർഷം 7.68 ലക്ഷം രൂപയാണ് വീടുനിർമാണം, അഗതി പെൻഷൻ, ചികിത്സാസഹായം, വിദ്യാഭ്യാസം, കടബാധ്യത തീർക്കൽ, സ്വയംതൊഴിൽ എന്നീ വിഭാഗങ്ങളിലായി കമ്മിറ്റി ചെലവഴിച്ചത്. എടക്കാട്, മുഴപ്പിലങ്ങാട്, കുടക്കടവ് എന്നീ മേഖലകൾ കേന്ദ്രീകരിച്ചാണ് കമ്മിറ്റി പ്രവർത്തനം. ഭാരവാഹികൾ: എടക്കാട് മേഖല -കളത്തിൽ ബഷീർ (പ്രസി.), സുബൈർ കണ്ടത്തിൽ (വൈസ് പ്രസി.), സി.പി. ഫസൽ (സെക്ര.), എ.എം. ഹനീഫ (ജോ. സെക്ര.). പി.കെ. അബ്ദുറഹ്മാൻ (ട്രഷ.). മുഴപ്പിലങ്ങാട് മേഖല -പി.കെ. അബ്ദുസ്സമദ് (പ്രസി.), പി.കെ. അബ്ദുറബ്ബ് (വൈസ് പ്രസി.), കെ.ടി. റസാഖ് (സെക്ര.), ഹനീഫ (ജോ. സെക്ര.), ഹംസ മൂസ (ട്രഷ.). കൂടക്കടവ് മേഖല -വി.പി. നാസർ (പ്രസി.), എം.കെ. അബ്ദുൽറഹ്മാൻ (സെക്ര.), സി.പി. ബഷീർ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.