എരഞ്ഞോളി മൂസയുടെ നിര്യാണത്തിൽ അനുേശാചിച്ചു

തലശ്ശേരി: മാപ്പിളപ്പാട്ടിൻെറ സുൽത്താൻ എരഞ്ഞോളി മൂസയുടെ നിര്യാണത്തിൽ സർവകക്ഷിയോഗം അനുേശാചിച്ചു. മട്ടാമ്പ് രം ഇന്ദിര ഗാന്ധി പാർക്ക് പരിസരത്ത് നടന്ന യോഗത്തിൽ നഗരസഭ ചെയർമാൻ സി.കെ. രമേശൻ അധ്യക്ഷത വഹിച്ചു. എ.എൻ. ഷംസീർ എം.എൽ.എ, ഫോക്ലോർ അക്കാദമി ചെയർമാൻ സി.ജെ. കുട്ടപ്പൻ, സെക്രട്ടറി കീച്ചേരി രാഘവൻ, നഗരസഭ വൈസ് ചെയർപേഴ്സൻ നജ്മ ഹാഷിം, മണ്ണയാട് ബാലകൃഷ്ണൻ, പി.വി. സൈനുദ്ദീൻ, കെ. സുരേശൻ, പൊന്ന്യം കൃഷ്ണൻ, എം.പി. സുമേഷ്, മഹമൂദ് പറക്കാട്ട്, തലശ്ശേരി കെ. റഫീഖ്, അസീസ് തായിനേരി, സാജിദ് കോമത്ത്, ഫിറോസ് ബാബു, ആരിഫ് കാപ്പിൽ, പക്കർ പന്നൂര്, ജോർജ് പീറ്റർ, ബിനീഷ് കോടിയേരി, ഷാഷിം ആയില്യത്ത്, കണ്ണൂർ ഷരീഫ്, താജുദ്ദീൻ വടകര, ആബിദ് കണ്ണൂർ, എ. യതീന്ദ്രൻ, കൊല്ലം ഷാഫി, പാറക്കണ്ടി മോഹനൻ, ഇ.എ. ലത്തീഫ്, പപ്പൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. എം.സി. പവിത്രൻ സ്വാഗതം പറഞ്ഞു. ഒാൾ കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ തലശ്ശേരി മേഖല സമ്മേളനം മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസയുടെ നിര്യാണത്തിൽ അനുശോചിച്ചു. ചെയർമാൻ കെ.പി. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് പി.പി. ഭാർഗവൻ ഉദ്ഘാടനം ചെയ്തു. എം.പി. പവിത്രൻ, കെ. സുരേന്ദ്രനാഥ്, കെ.ഇ. രവീന്ദ്രൻ, കെ. രാജൻ, പി. ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.