എ.ഡി.എമ്മായി വേഷം കെട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ആള്‍മാറാട്ടത്തിന് കേസ് കാക്കനാട്: അഡീഷനൽ ഡിസ്ട് രിക്ട് മജിസ്ട്രേറ്റെന്ന വ്യാജേന ഫോണ്‍ ചെയ്ത് കൊച്ചിയിലെ പ്രമുഖ അമ്യൂസ്മൻെറ് പാര്‍ക്കില്‍ കുടുംബസമേതം സൗജന്യമായി പ്രവേശനം നേടിയ സി.പി.എം പ്രാദേശിക നേതാവിനെതിെര ആള്‍മാറാട്ടത്തിന് കേസ്. സിവില്‍ സ്റ്റേഷന് സമീപം സി.പി.എം പാട്ടുപുര ബ്രാഞ്ച് സെക്രട്ടറി ശ്യാംകുമാര്‍ കൊപ്പറമ്പിലിനെതിരെ എറണാകുളം എ.ഡി.എം കെ. ചന്ദ്രശേഖരന്‍ നായർ നല്‍കിയ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. കഴിഞ്ഞ 29ന് അമ്യൂസ്മൻെറ് പാര്‍ക്കിലേക്ക് വിളിച്ച ഇയാള്‍ എ.ഡി.എമ്മിൻെറ ബന്ധുവാണെന്ന് പറഞ്ഞ് സൗജന്യ പ്രവേശനം ആവശ്യപ്പെട്ടു. അടുത്തദിവസം പാര്‍ക്കിലെത്തിയ ശ്യാംകുമാറിെനയും ബന്ധുക്കളെയും സൗജന്യപ്രവേശനവും ഭക്ഷണവും നല്‍കി പാര്‍ക്ക് അധികൃതര്‍ സൽക്കരിച്ചു. ശ്യാംകുമാറിൻെറ നമ്പർ ട്രൂ കോളറില്‍ എറണാകുളം എ.ഡി.എം എന്ന് രേഖപ്പെടുത്തി ഇയാള്‍ പാര്‍ക്ക് അധികൃതരെ കബളിപ്പിക്കുകയായിരുന്നു. പിന്നീട് സംശയം തോന്നിയ പാര്‍ക്ക് പബ്ലിക് റിലേഷന്‍ ജീവനക്കാരന്‍ എ.ഡി.എമ്മിനെ ഓഫിസില്‍ നേരിട്ടെത്തി സന്ദര്‍ശിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം പുറത്തായത്. എ.ഡി.എം ആവശ്യപ്പെട്ടപ്രകാരം ബന്ധുക്കള്‍ക്ക് സൗജന്യ പ്രവേശനം നല്‍കിയെന്ന് ജീവനക്കാരന്‍ അറിയിച്ചു. എന്നാല്‍, ബന്ധുക്കള്‍ക്ക് സൗജന്യ പ്രവേശനം നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും തൻെറ പദവി ദുരുപയോഗം ചെയ്തയാളെ കണ്ടെത്തണമെന്നും എ.ഡി.എം ആവശ്യപ്പെട്ട പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ശ്യാംകുമാർ കുടുങ്ങിയത്. തൻെറ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഡി.എം സിറ്റി പൊലീസ് കമീഷണര്‍ക്കും രേഖാമൂലം പരാതി നല്‍കി. പൊലീസ് അന്വേഷണത്തില്‍ ഇയാളുടെ ഫോണിലെ ട്രൂ കോളറില്‍ എ.ഡി.എം എറണാകുളം എന്ന് രേഖപ്പെടുത്തിയതായി കണ്ടെത്തി. എ.ഡി.എമ്മിൻെറ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഇയാള്‍ സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതിക്കെതിരെ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.