മോദി കർഷകരെ അവഗണിച്ചു, മാറ്റം അനിവാര്യം പുതുച്ചേരി മുഖ്യമന്ത്രി

മോദി കർഷകരെ അവഗണിച്ചു, മാറ്റം അനിവാര്യം പുതുച്ചേരി മുഖ്യമന്ത്രി തിരുവനന്തപുരം: ബി.ജെ.പി സർക്കാർ കര്‍ഷകരെ അവഗ ണിക്കുകയും സമസ്ത മേഖലയെയും പിന്നോട്ടടിക്കുകയും ചെയ്തെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. രാജ്യത്തിന് മാറ്റം അനിവാര്യമാണ്. ഒരു വാഗ്ദാനവും പാലിക്കാത്ത പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ബി.ജെ.പി രാജ്യത്ത് അപ്രസക്തമാവുകയാണ്. കോണ്‍ഗ്രസ് കേരളത്തില്‍ മികച്ചവിജയം നേടും. ദക്ഷിണേന്ത്യയില്‍ 135 സീറ്റ് സ്വന്തമാക്കും. ശബരമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നിലകൊണ്ടത് യു.ഡി.എഫ് മാത്രമാണ്. സുപ്രീംകോടതി വിധി വന്നപ്പോള്‍ ആദ്യം സ്വാഗതം ചെയ്ത ബി.ജെ.പിയും ആര്‍.എസ്.എസും പിന്നീട് എതിര്‍പ്പുമായി വന്നത് രാഷ്ട്രീയ മുതലെടുപ്പിനാണ്. ശബരിമല വിഷയത്തെ തെരഞ്ഞെടുപ്പ് ആയുധമാക്കുന്ന ബി.ജെ.പിക്ക് ആത്മാര്‍ത്ഥതയില്ല. ഭക്തരുടെ വിശ്വാസത്തിനനുസരിച്ചല്ല പിണറായി സര്‍ക്കാര്‍ നിലപാടെടുത്തത്. സാധാരണക്കാരെയും കര്‍ഷകരെയും മുന്നില്‍കണ്ടുള്ള ക്ഷേമപദ്ധതികളാണ് കോണ്‍ഗ്രസ് പ്രകടനപത്രികയിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.