തലശ്ശേരിയിൽ കൊട്ടിക്കലാശത്തിന് സ്ഥലം ക്രമീകരിച്ചു

തലശ്ശേരി: ഞായറാഴ്ച വൈകീട്ട് തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് രാഷ്ട്രീയ പാർട്ടികൾക്ക് തലശ്ശേരി നഗരത്തിൽ പ്ര ത്യേകസ്ഥലം അനുവദിച്ചു. എൽ.ഡി.എഫിന് പഴയ ബസ്സ്റ്റാൻഡ് ജൂബിലി ഷോപ്പിങ് കോംപ്ലക്സ് പരിസരത്തും യു.ഡി.എഫിന് പുതിയ ബസ്സ്റ്റാൻഡ് ഒാപൺ സ്റ്റേജ് മുതൽ മണവാട്ടി കവല വരെയും എൻ.ഡി.എക്ക് പുതിയ ബസ്സ്റ്റാൻഡ് ക്ലോക്ക്ടവർ കവലയിലുമാണ് സ്ഥലം നൽകിയത്. എസ്.ഡി.പി.െഎക്ക് എം.ജി റോഡ് ബി.ഇ.എം.പി സ്കൂൾ പരിസരത്തും സ്ഥലം അനുവദിച്ചു. കൊട്ടിക്കലാശത്തിനെത്തുന്ന വാഹനങ്ങൾ പ്രകോപനം സൃഷ്ടിക്കാതെ അനുവദിച്ച വഴികളിലൂടെ പോകണമെന്ന് പൊലീസ് നിർദേശം നൽകി. കുഴപ്പങ്ങളൊഴിവാക്കാൻ കണ്ണൂർ ആസ്ഥാനത്തും മറ്റു സമീപ പൊലീസ് സ്റ്റേഷനുകളിൽനിന്നും കൂടുതൽ പൊലീസുകാരെ തലശ്ശേരിയിൽ വിന്യസിക്കും. കൊട്ടിക്കലാശം വിഡിയോ കാമറയിലും പകർത്തും. യു.ഡി.എഫ് കൊട്ടിക്കലാശത്തിന് സ്ഥാനാർഥി കെ. മുരളീധരൻ ഞായറാഴ്ച തലശ്ശേരിയിലെത്തും. എൽ.ഡി.എഫ് സ്ഥാനാർഥി പി. ജയരാജന്‍ വടകരയിലാണ് കൊട്ടിക്കലാശത്തിനുണ്ടാവുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.