തലശ്ശേരി: ചൊവ്വാഴ്ച നടക്കുന്ന ലോക്സഭ തെരെഞ്ഞടുപ്പോടനുബന്ധിച്ച് തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളിലെ പോളിങ് ഉദ്യോഗസ്ഥരുടെ യാത്രക്കായി തലശ്ശേരി ജോ.ആർ.ടി.ഒ ഏറ്റെടുത്ത് നൽകിയ എല്ലാ വാഹനങ്ങളും പാലയാട് ചിറക്കുനിയിെല അബു-ചാത്തുക്കുട്ടി സ്മാരക മിനി സ്റ്റേഡിയത്തിൽ പാർക്ക് ചെയ്യണമെന്ന് തലശ്ശേരി തഹസിൽദാർ അറിയിച്ചു. തലശ്ശേരി നഗരസഭ സ്റ്റേഡിയത്തിൽ നവീകരണം നടക്കുന്നതിനാലാണിത്. വാഹനങ്ങളുടെ ഇന്ധനത്തിനുള്ള സ്ലിപ്പും മറ്റ് അനുബന്ധ രേഖകളും തലശ്ശേരി താലൂക്ക് ഒാഫിസിൽനിന്ന് വാങ്ങേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.