സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ക്ക് പരിശീലനം നല്‍കി

കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ സെക്ടര്‍, സോണല്‍ മജിസ്ട്രേറ്റുമാര്‍ക്ക് പരിശീലനം നല്‍ കി. തെരഞ്ഞെടുപ്പ് കമീഷൻെറ സംസ്ഥാനതല മാസ്റ്റര്‍ ട്രെയിനര്‍ പി. പ്രേംരാജ് ക്ലാസെടുത്തു. ജില്ലയില്‍ ഒരോ നിയോജക മണ്ഡലത്തിലും രണ്ട് വീതം സെക്ടര്‍ മജിസ്ട്രേറ്റുമാരാണുണ്ടാവുക. ബന്ധപ്പെട്ട മണ്ഡലത്തിലെ സെക്ടര്‍ ഓഫിസര്‍മാരുടെ ഏകോപനം, പോളിങ് ബൂത്തുകളിലെ ക്രമസമാധാന നില ഉറപ്പുവരുത്തുക തുടങ്ങിയവയാണ് സെക്ടര്‍ മജിസ്ട്രേറ്റുമാരുടെ പ്രധാന ചുമതല. ഇതിന് പുറമെ ഏതെങ്കിലും കാരണത്താല്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ തകരാറിലാവുകയോ ദൗര്‍ലഭ്യം അനുഭവപ്പെടുകയോ ചെയ്താല്‍ ലഭ്യമായ സ്ഥലങ്ങളില്‍നിന്ന് മെഷീനുകള്‍ കണ്ടെത്തി ബന്ധപ്പെട്ട പോളിങ് ബൂത്തുകളില്‍ എത്തിക്കേണ്ട ചുമതല ഇവര്‍ക്കാണ്. തങ്ങളുടെ പരിധിയിലെ പോളിങ് സ്റ്റേഷനുകളെ സംബന്ധിച്ച വ്യക്തമായ ധാരണ സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ക്ക് ഉണ്ടാകണം. വോട്ടെടുപ്പ് ദിവസം തങ്ങളുടെ പരിധിയില്‍ വരുന്ന എല്ലാ പോളിങ് സ്റ്റേഷനുകളും ഒരു തവണയെങ്കിലും സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ സന്ദര്‍ശിക്കേണ്ടതാണ്. ഏതെങ്കിലും ബൂത്തുകളില്‍നിന്ന് എസ്.ഒ.എസ് സന്ദേശം ലഭിച്ചാല്‍ പ്രസ്തുത പോളിങ് ബൂത്തിലെത്തി ക്രമസമാധാന നില ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിേക്കണ്ടതും സെക്ടര്‍ മജിസ്ട്രേറ്റുമാരുടെ ചുമതലയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.