പാപ്പിനിശ്ശേരി: കെ. സുധാകരന് വോട്ടഭ്യർഥിച്ച് വോട്ടുവണ്ടി പഞ്ചായത്തിലെ എല്ലാ ഭാഗങ്ങളിലും പ്രചാരണം നടത്തി. അബൂ ദബി കെ.എം.സി.സിയും മുസ്ലിം ലീഗ് പാപ്പിനിശ്ശേരി പഞ്ചായത്ത് കമ്മിറ്റിയും യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടി രാവിലെ 9.30ന് പാപ്പിനിശ്ശേരി ഗേറ്റിന് സമീപത്ത് അഴീക്കോട് മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് സി.എച്ച്. അബ്ദുൽ സലാം അബൂദബി പാപ്പിനിശ്ശേരി പഞ്ചായത്ത് കെ.എം.സി.സി വൈസ് പ്രസിഡൻറ് എം.വി. അബ്ദുല്ലക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് നേതാക്കളായ അജ്‌മൽ ഷഫീഖ്, മുസ്തഫ, കെ.എം.സി.സി നേതാക്കളായ നൗഫൽ കണ്ടേരി, കെ.പി. മേമി, നൗഷാദ് കുട്ടി, കെ.പി. ഹംസ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.