ബ്യൂട്ടിപാര്‍ലര്‍ കേസ്: കാസര്‍കോട്ടുനിന്ന് വൻ ആയുധ ശേഖരം പിടികൂടി കൊച്ചി: പനമ്പിള്ളി നഗര്‍ ബ്യൂട്ടിപാര്‍ലര് വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം കാസര്‍കോട് നടത്തിയ തിരച്ചിലില്‍ വന്‍ ആയുധശേഖരം പിടികൂടി. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള ബിലാലില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കാസര്‍കോട്കർണാടക അതിര്‍ത്തിയിലെ പൈഗളിഗയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. പിസ്റ്റൾ, വാളുകള്‍, സ്ര്പിങ്ങ് കത്തി, മറ്റ് ആയുധങ്ങള്‍, മൊബൈല്‍ ഫോണുകള്‍, വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ എന്നിവയാണ് തിരച്ചിലിൽ കണ്ടെത്തിയത്. കേസില്‍ ബിലാലിന് വെടിവെപ്പിന് ക്വട്ടേഷന്‍ നല്‍കിയ കാസര്‍കോട്ടെ ക്രിമിനൽ സംഘത്തലവന്‍ മോനായിയെക്കുറിച്ചുള്ള അന്വേഷണത്തിൻെറ ഭാഗമായാണ് പരിശോധന നടത്തിയത്. ബിലാലില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ക്രിമിനല്‍ സംഘങ്ങള്‍ താവളമടിക്കുന്ന സ്ഥലമാണിതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. ഇവിടെ നിന്ന് കുറേയേറെ വസ്ത്രങ്ങളും കണ്ടെടുത്തു. ക്രൈംബ്രാഞ്ച് വീട്ടിലെത്തുമ്പോള്‍ 17 വയസ്സുകാരൻ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. ഇതിനിടെ ബിലാലിൻെറ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഇയാളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കി. മൂന്ന് ദിവസത്തേക്കാണ് ക്രൈംബ്രാഞ്ച് ബിലാലിനെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.