വിശ​ുദ്ധ വാരാചരണത്തിന്​ ഇന്ന്​ തുടക്കം

ആലക്കോട്: ക്രിസ്തുദേവൻെറ പീഡാനുഭവങ്ങെളയും ഉയിർപ്പ് തിരുനാളിനെയും അനുസ്മരിച്ചുള്ള വിശുദ്ധ വാരാചരണത്തിന് ഇ ന്ന് ഓശാന ഞായറോടെ തുടക്കം. ജറുസലേം നഗരത്തിലേക്കുള്ള ക്രിസ്തുദേവൻെറ കടന്നുവരവിനെ അനുസ്മരിച്ചുകൊണ്ടാണ് ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികൾ ഓശാന ഞായർ കൊണ്ടാടുന്നത്. പള്ളികളിൽ ദിവ്യബലിയും പ്രത്യേക തിരുകർമങ്ങളും കുരുത്തോല വിതരണവും നടക്കും. വിശുദ്ധവാരാചരണത്തോടനുബന്ധിച്ച് 18ന് പെസഹ വ്യാഴം, 19ന് ദു:ഖവെള്ളി, 21ന് ഈസ്റ്റർ ചടങ്ങുകൾ ആചരിക്കും. തെരഞ്ഞെടുപ്പ് സംവാദം നടത്തി ആലക്കോട്: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലക്കോട് ടൗണിൽ പ്രഭ ആർട്സ് ക്ലബ് ജനവിധി 2019 സംവാദം സംഘടിപ്പിച്ചു. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളെ പങ്കെടുപ്പിച്ച് നടന്ന സംവാദത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, യു.ഡി.എഫ് ഇരിക്കൂർ നിയോജക മണ്ഡലം ചെയർമാൻ തോമസ് വെക്കത്താനം, ബി.ജെ.പി ജില്ല വൈസ് പ്രസിഡൻറ് പി. ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു. മാധ്യമ പ്രവർത്തകൻ കെ. ശ്രീനിവാസൻ മോഡറേറ്ററായി. ദേശീയ സംസ്ഥാന വിഷയങ്ങളും ബീഫ് വിവാദവും െകാലപാതക രാഷ്ട്രീയവും പ്രാദേശിക വിഷയങ്ങളുമെല്ലാം കത്തിക്കയറിയ സംവാദം വീക്ഷിക്കുന്നതിന് വൻജനാവലിയാണ് എത്തിയത്. ക്ലബ് പ്രസിഡൻറ് എം.പി. മുരളീദാസ് അധ്യക്ഷത വഹിച്ചു. കെ.പി. സാബു, എം.എൻ. സുധീഷ്, ഷൈൻകുമാർ, വേണുഗോപാൽ, അജേഷ്വിപിൻ, ബാബു ജോസഫ്, ജോസ് കളപ്പുര, ബാബു പള്ളിപ്പുറം, സി.ജി. ഗോപൻ, എം.ജി. ജയേഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.