ബൈക്ക് റാലിയും കലാപരിപാടികളും

പാനൂർ: കൂത്തുപറമ്പ് മണ്ഡലം തെരഞ്ഞെടുപ്പ് വിഭാഗം സ്വീപ് ടീമിൻെറ ആഭിമുഖ്യത്തിൽ പാനൂരിൽ പരിസ്ഥിതി ശുചിത്വ ഇലക് ഷൻ പ്രചാരണത്തിന് സംഘടിപ്പിച്ചു. ജനമൈത്രി പൊലീസ്, ജേസീസ് പാനൂർ, രാജീവ് ഗാന്ധി സ്കൂൾ എൻ.എസ്.എസ് ടീം, പ്രസ് ഫോറം പാനൂർ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. ബൈക്ക് റാലി പാനൂർ പൊലീസ് സ്റ്റേഷനിൽ സി.ഐ ടി.പി. ശ്രീജിത്ത് ഉദ്ഘാടനംചെയ്തു. ബസ്സ്റ്റാൻഡിൽ എൻ.എസ്.എസ് വിദ്യാർഥികളുടെ ഫ്ലാഷ്മോബും ഇലക്ഷൻ അവതരണവും ക്വിസ് പരിപാടിയും സംഘടിപ്പിച്ചു. എസ്.ഐ ദേവദാസ്, കെ.പി. ഷിബു, ഷീബ രാജീവ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ സജീവ് ഒതയോത്ത്, കെ. രമ്യ, കെ. മനോജ്, ടി. ശ്രീജൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.