തലശ്ശേരി: ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങൾക്ക് സൗജന്യമായി വിവിധ തെറപ്പികൾ നൽകുന്ന ബൈറൂഹ ഫൗണ്ടേഷന് കീഴിലുള്ള ഹോപ് ഏർലി ഇൻറർവെൻഷൻ സൻെറർ ഒന്നാം വാർഷികാഘോഷം ശനിയാഴ്ച തലശ്ശേരി ലോട്ടസ് ഒാഡിറ്റോറിയത്തിൽ നടക്കും. ഉച്ചക്ക് രണ്ടിന് മന്ത്രി കെ.െക. ശൈലജ ഉദ്ഘാടനം ചെയ്യും. എ.എൻ. ഷംസീർ എം.എൽ.എ അധ്യക്ഷത വഹിക്കും. നഗരസഭ ചെയർമാൻ സി.കെ. രമേശൻ, ജില്ല കലക്ടർ മിർ മുഹമ്മദലി എന്നിവർ മുഖ്യാതിഥികളാകും. തുടർന്ന് സൻെററിെല കുട്ടികളുടെ കലാപരിപാടികളും പ്രഫ. ഗോപിനാഥ് മുതുകാടിൻെറ മാജിക്കൽ മോട്ടിവേഷൻ ഷോയും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.