മാഹി: വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ ചോമ്പാൽ മത്സ്യബന്ധന തുറമുഖത്ത് വോട്ടഭ്യർഥന നടത്തി. നൂറുകണക് കിന് യു.ഡി.എഫ് പ്രവർത്തകർക്കൊപ്പം വള്ളങ്ങൾ കരക്കടുപ്പിക്കുന്ന ഭാഗത്തടക്കം എത്തിയാണ് വോട്ട് ചോദിച്ചത്. ചോമ്പാൽ തുറമുഖത്തിൻെറ അടിസ്ഥാനവികസനം ഉറപ്പാക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുന്നണി നേതാക്കളായ കോട്ടയിൽ രാധാകൃഷ്ണൻ, സി.കെ. വിശ്വനാഥന്‍, ഇ.ടി. അയ്യൂബ്, പ്രദീപ് ചോമ്പാല, പി. ബാബുരാജ്, കെ.കെ. ഷെറിൻ കുമാർ, പി.കെ. കോയ, വി.കെ. അനിൽകുമാർ, കെ.പി. ജയകുമാർ, പി. രാഘവൻ, കെ. അൻവർ ഹാജി എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.