തലശ്ശേരി: വടകര ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി പി. ജയരാജൻ വോട്ടഭ്യർഥനയുമായി വെള്ളിയാഴ്ച തലശ്ശേരി ജില്ല കോടതിയിലെത്തി. ഉച്ചക്ക് 12.15ന് കോടതിയിലെത്തിയ ജയരാജനെ അഭിഭാഷകരും ഗുമസ്തരും ചേർന്ന് സ്വീകരിച്ചു. അഭിഭാഷകരുടെ ലൈബ്രറിയിലും ഓഫിസിലുമെത്തി വോട്ടഭ്യർഥന നടത്തി. വിവിധ കോടതി ഓഫിസുകളിലും സന്ദർശിച്ചു. അഭിഭാഷകരായ കെ. അജിത്കുമാർ, ജി.പി. ഗോപാലകൃഷ്ണൻ, ടി. വിനോദ് കുമാർ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു. കെ.പി. മോഹനൻ, എം. സുരേന്ദ്രൻ, സി.പി. ഷൈജൻ, ഒതയോത്ത് രമേശൻ എന്നിവരും ജയരാജനോടൊപ്പമുണ്ടായിരുന്നു. കൊടുവള്ളി വീനസ് കവലയിൽ നടന്ന സ്വീകരണത്തിലും ജയരാജൻ സംസാരിച്ചു. പുല്യോട് സ്വീകരണം ചായക്കടയിൽ തലശ്ശേരി: കതിരൂർ പുല്യോട് വെസ്റ്റിൽ സ്ഥാനാർഥി പി. ജയരാജൻെറ സ്വീകരണവേദി ചായക്കടയായിരുന്നു. സ്വീകരണപരിപാടിയുടെ ഭാഗമായി എൽ.ഡി.എഫ് പ്രവർത്തകർ കെട്ടിയുണ്ടാക്കിയതാണ് ഈ ഓലമേഞ്ഞ ചായക്കട. പരിപാടിയിൽ പങ്കെടുത്തവർക്ക് ഇവിടെനിന്ന് ചായയും പലഹാരങ്ങളും വിതരണം ചെയ്തു. സ്വീകരണ പരിപാടിക്കുശേഷം കുടിവെള്ളവിതരണവുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.