തലശ്ശേരി: ശാസ്ത്ര സാങ്കേതിക മേഖലകളിലെ നൂതന പ്രവണതകളുമായി മുഖാമുഖം ശനിയാഴ്ച മുതൽ ഒമ്പതുവരെ തലശ്ശേരി അമൃത വിദ് യാലയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കുട്ടികൾക്ക് ശാസ്ത്ര, സാങ്കേതിക മേഖലകളിലെ പഠനസാധ്യതകളും ജോലിസാധ്യതകളും മനസ്സിലാക്കാനും അതുവഴി ശാസ്ത്രജ്ഞന്മാരും സാങ്കേതിക വിദഗ്ധരും ഗവേഷകരുമായി മാറാനുള്ള സാധ്യതകളിലേക്ക് ഉയർത്തിക്കൊണ്ടുവരുകയാണ് ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു. ടീച്ചേഴ്സ് ഫോർ സയൻസ് മൂവ്മൻെറ് കേരള, തലശ്ശേരി സയൻസ് ക്ലബ്, തലശ്ശേരി അമൃത വിദ്യാലയം എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. ശനിയാഴ്ച രാവിലെ 10ന് എ.എസ്.പി അരവിന്ദ് സുകുമാർ ഉദ്ഘാടനം ചെയ്യും. ഡോ. മുരളീധരൻ മുഖ്യാതിഥിയായിരിക്കും. അമൃത യൂനിവേഴ്സിറ്റി, സി.പി.സി.ആർ.ഐ തുടങ്ങി നിരവധി സ്ഥാപനങ്ങളിലെ വിദഗ്ധർ ക്ലാസെടുക്കും. എട്ടു മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. വാർത്തസമ്മേളനത്തിൽ മേജർ പി. ഗോവിന്ദൻ, ടി.എം. ദിലീപ് കുമാർ, സുമി, സുധ, അരുണ എന്നിവർ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.