വടകരയിൽ മുന്നേറ്റമുണ്ടാക്കും -എസ്.ഡി.പി.െഎ

തലശ്ശേരി: തെരഞ്ഞെടുപ്പിൽ വടകര ലോക്സഭ മണ്ഡലത്തിൽ എസ്.ഡി.പി.ഐ ചരിത്രമുന്നേറ്റം നടത്തുമെന്ന് സ്ഥാനാർഥിയും സംസ്ഥാന സെക്രട്ടറിയുമായ മുസ്തഫ കൊമ്മേരി. എല്‍.ഡി.എഫും യു.ഡി.എഫും ജയിച്ചുകയറിയ വടകര മണ്ഡലം അടിസ്ഥാനവികസനത്തില്‍ ഇപ്പോഴും പിറകിലാണ്. 10 വര്‍ഷം സിറ്റിങ് എം.പിയായിട്ടും മുല്ലപ്പള്ളി രാമചന്ദ്രന് മണ്ഡലത്തിനുവേണ്ടി കാര്യമായി ഒന്നുംചെയ്യാൻ സാധിച്ചിട്ടില്ല. ശക്തമായ ജനരോഷമാണ് യു.ഡി.എഫിനെതിരെയുള്ളത്. ഇത് കെ. മുരളീധരൻെറ പരാജയത്തിന് കാരണമാകുമെന്നും മുസ്തഫ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ ജില്ല പ്രസിഡൻറ് എ.സി. ജലാലുദ്ദീൻ, വൈസ് പ്രസിഡൻറ് സി.കെ. ഉമ്മർ, തലശ്ശേരി മണ്ഡലം പ്രസിഡൻറ് അഡ്വ. കെ.സി. മുഹമ്മദ് ഷബീർ, മണ്ഡലം സെക്രട്ടറി നൗഷാദ് ബംഗ്ല എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.