തലശ്ശേരി: പാനൂർ ഫൈറ്റേഴ്സ് കരാേട്ട അക്കാദമി എട്ടാം വാർഷികം ഞായറാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് സംഘാ ടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാനൂർ പോസ്റ്റ്ഓഫിസ് കെട്ടിടത്തിൽ രാവിെല 10ന് പരിപാടികൾ ആരംഭിക്കും. വിവിധ ആയോധന കലകളുടെ അവതരണം, കരാേട്ട, കളരി, യോഗ പരിശീലകരെ ആദരിക്കൽ തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. പാനൂർ നഗരസഭാധ്യക്ഷ കെ.വി. റംല ആദരായനം ഉദ്ഘാടനംചെയ്യും. വാർത്താസമ്മേളനത്തിൽ ഫൈറ്റേഴ്സ് കരാേട്ട ചീഫ് ഇൻസ്ട്രക്ടർ കെ.പി. ബാലൻ, ടെക്നിക്കൽ ഡയറക്ടർ ആദം സി. യൂസഫ്, പുരുഷോത്തമൻ, വി. സിറാജുദ്ദീൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.