മുസ്‌ലിംലീഗ് നിവേദനം നല്‍കി

തലശ്ശേരി: ഈദ്ഗാഹ് നടത്താന്‍ നഗരസഭ സ്റ്റേഡിയം ഗ്രൗണ്ടില്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിംലീഗ് മുനിസിപ്പൽ കമ്മിറ്റി സബ് കലക്ടര്‍ക്ക് നിവേദനം നല്‍കി. സ്റ്റേഡിയം നവീകരണത്തിൻെറ ഭാഗമായി പുല്‍ത്തകിട് സംരക്ഷിക്കുന്നതിന് സ്റ്റേഡിയത്തിന് ചുറ്റും വേലികെട്ടുകയാണ്. ഇത് കാലാകാലമായി നടത്തിവരുന്ന ഈദ്ഗാഹിന് തടസ്സമാകുമെന്ന ആശങ്കയുണ്ടെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സബ് കലക്ടര്‍ ആസിഫ് കെ. യൂസഫ് ഉറപ്പുനല്‍കിയതായി ലീഗ് ഭാരവാഹികൾ പറഞ്ഞു. നഗരസഭ സെക്രട്ടറി കെ. മനോഹരനും നിവേദനം നല്‍കി. സി.കെ.പി. മമ്മു, മുനവര്‍ അഹ്മദ്, തഫ്‌ലീം മാണിയാട്ട്, എൻ. മൂസ, എ.കെ. സക്കരിയ, ഷഹബാസ് കായ്യത്ത് എന്നിവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.