തലശ്ശേരി: തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തുനിന്ന് മാറിനിൽക്കുന്ന കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സ്ഥാനാർഥി കെ. മുരളീധരനുമായി വടകരയിൽ കൂടിക്കാഴ്ച നടത്തി. നിലവിലുള്ള പ്രശ്നം തെരഞ്ഞെടുപ്പിനുശേഷം രമ്യമായി പരിഹരിക്കാമെന്ന് സ്ഥാനാർഥി ഉറപ്പുനൽകിയതിനാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമെന്ന് കെ. ശിവദാസൻെറ നേതൃത്വത്തിലുള്ള സംഘം അറിയിച്ചു. തലശ്ശേരിയിൽ മുസ്ലിം ലീഗിൽനിന്ന് മാറിനിൽക്കുന്നവരുമായും അടുത്ത ദിവസംതന്നെ ചർച്ചചെയ്ത് പ്രശ്നപരിഹാരമുണ്ടാക്കുമെന്ന് കെ. മുരളീധരൻ സംഘത്തോട് പറഞ്ഞു. കെ. ശിവദാസൻ, അനസ് ചാലിൽ, ഗഫൂർ മനയത്ത്, വി.െക.വി. റഹീം, നടമ്മൽ രാജൻ, കെ. സജീവൻ, ഉസ്മാൻ പി. വടക്കുമ്പാട്, എം.പി. പ്രശാന്തൻ, കെ. മുസ്തഫ, പി. ഗുലാം, പി. ഇമ്രാൻ, പി. ഷുഹൈബ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മുരളീധരനെ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.