യു.ഡി.എഫ് പൊതുയോഗം

പയ്യന്നൂർ: െതരഞ്ഞെടുപ്പിൽ വോട്ട് നേടാൻ രാജ്യത്തെ ജനങ്ങൾക്കിടയിൽ വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് ജാതിയുടെയും മതത ്തിൻെറയും പേരിൽ വികാരമുണ്ടാക്കുന്നതിൽ സി.പി.എമ്മും ബി.ജെ.പിയും മത്സരിക്കുകയാണെന്ന് ജില്ല മുസ്ലിംലീഗ് ജനറൽ െസക്രട്ടറി അബ്ദുൽ കരീം ചേലേരി. കാസർകോട് പാർലമൻെറ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രാജ് മോഹൻ ഉണ്ണിത്താൻെറ െതരഞ്ഞെടുപ്പ് പ്രചാരണാർഥം രാമന്തളി പഞ്ചായത്ത് ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.എം. ലതീഫ് അധ്യക്ഷതവഹിച്ചു. ഒ. നാരായണൻ, എസ്.എ. ശുക്കൂർ ഹാജി, എം. നാരായണൻകുട്ടി, വി.എൻ. എരിപുരം, അഡ്വ. ഡി.കെ. ഗോപിനാഥ്, കെ.കെ. അഷ്റഫ്, സി.കെ. മൂസഹാജി, എം.കെ. രാജൻ, എ.പി. നാരായണൻ, കക്കുളത്ത് അബ്ദുൽ ഖാദർ, വി.വി. ഉണ്ണികൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.