മലബാർ കുടിയേറ്റ ചരിത്ര പ്രദർശനം

തലശ്ശേരി: തലശ്ശേരി അതിരൂപതയുടെ പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ 13ാം ചരമവാർഷികാചരണ ഭാഗമായി സാ ൻജോസ് മെേട്രാപ്പോളിറ്റൻ സ്കൂളിൽ സംഘടിപ്പിച്ച വൈവിധ്യങ്ങളാൽ ശ്രദ്ധേയമായി. തലശ്ശേരി ആർച് ബിഷപ് മാർ ജോർജ് ഞരളക്കാട്ട് പ്രദർശനം ഉദ്ഘാടനം ചെയ്തു. തലശ്ശേരി അതിരൂപത ചാൻസലർ ഫാ. തോമസ് തെങ്ങുംപള്ളിൽ പ്രദർശനത്തിന് നേതൃത്വം നൽകി. തലശ്ശേരി സൻെറ് ജോസഫ്സ് കത്തീഡ്രൽ ദേവാലയത്തിൽ നടന്ന പ്രാർഥന ശുശ്രൂഷകൾക്ക് ആർച് ബിഷപ്പുമാരായ മാർ ജോർജ് ഞരളക്കാട്ട്, മാർ. ജോർജ് വലിയമറ്റം, ബിഷപ് മാർ ജോസഫ് പാംപ്ലാനി എന്നിവർ നേതൃത്വം നൽകി. തലശ്ശേരി അതിരൂപതയിലെ 200ൽപരം ഇടവകകളിൽ നിന്നുള്ള പത്താം ക്ലാസ് വിദ്യാർഥികളും അധ്യാപകരുമുൾപ്പെടെ 4000 പേർക്ക് ബിഷപ് വള്ളോപ്പിള്ളിയുടെ കബറിടം സന്ദർശിച്ച് പ്രാർഥിക്കാനും പ്രദർശനം കാണാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ചടങ്ങുകൾ ഏപ്രിൽ നാലുവരെ തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.