എൻ.ഡി.എ തെരഞ്ഞെടുപ്പ് കൺവെൻഷൻ

പാനൂർ: കേരളത്തിലെ ഇരുമുന്നണികളും പിരിച്ചുവിട്ട് സ്ഥാനാർഥികൾ ഓന്ത് അടയാളത്തിൽ മത്സരിക്കുന്നതാണ് ഉചിതമെന്ന് എൻ.ഡി.എ വടകര ലോക്സഭ മണ്ഡലം സ്ഥാനാർഥി വി.കെ. സജീവൻ പറഞ്ഞു. പാനൂർ യു.പി സ്കൂളിൽ എൻ.ഡി.എ കൂത്തുപറമ്പ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സംസ്ഥാന സമിതി അംഗം എം. മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം സഹസംയോജകൻ കെ.ബി. പ്രജിൽ, ബി.ജെ.പി ജില്ല മുൻ പ്രസിഡൻറ് കെ. സുകുമാരൻ, വി.പി. സുരേന്ദ്രൻ, കെ. കാർത്തിക, ഇ. മനീഷ്, പി. രാധാകൃഷ്ണൻ, സി.പി. സംഗീത, എ.പി. വസന്ത, എം.വി. രാജീവൻ, രാജേഷ് കൊച്ചിയങ്ങാടി, കെ.പി. സഞ്ജീവ് കുമാർ എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡൻറ് സി.കെ. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. കെ.കെ. ധനഞ്ജയൻ സ്വാഗതവും എ. സജീവൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.