തലശ്ശേരി: കോംട്രസ്റ്റ് കണ്ണാശുപത്രിയിൽ ചികിത്സ തേടിയെത്തിയ രണ്ട് സ്ത്രീകളുടെ കണ്ണിൽനിന്ന് ജീവനുള്ള വിരകളെ പുറെത്തടുത്തു. 43ഉം 77ഉം വയസ്സുള്ള മാഹി, ധർമടം സ്വദേശിനികളുടെ കണ്ണിൽനിന്നാണ് ശസ്ത്രക്രിയയിലൂടെ വിരകളെ നീക്കിയത്. 25ഉം 15ഉം സൻെറിമീറ്റർ നീളമുള്ളതാണ് വിരകൾ. കണ്ണിന് ചുവപ്പുനിറവും കഠിനമായ വേദനയും അനുഭവപ്പെട്ടാണ് ഇവർ ആശുപത്രിയിൽ ചികിത്സക്കെത്തിയത്. ഡോ. ഗോപിശ്രീ ജി. നായരാണ് വിരകളെ പുറത്തെടുത്തത്. നായ്ക്കളിൽ സാധാരണയായി കണ്ടുവരുന്ന വിരകളാണിതെന്നും മനുഷ്യരുടെ കണ്ണുകളിൽ അപൂർവമായി മാത്രമേ ഇത്തരം വിരകളെ കണ്ടെത്താറുള്ളൂവെന്നും നായ്ക്കളിൽനിന്ന് കൊതുക് വഴിയാണ് ഇത് മനുഷ്യരിലേക്കെത്തുന്നതെന്നും ഡോക്ടർമാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.