കൈത്താങ്ങ് പെരിങ്ങാടി നിർമിച്ച കുഴൽക്കിണർ സമർപ്പിച്ചു

ന്യൂ മാഹി: പെരിങ്ങാടി വേലായുധൻമൊട്ടയിൽ പെരിങ്ങാടി 'കൈത്താങ്ങി'ൻെറ നേതൃത്വത്തിൽ നിർമിച്ച കുഴൽക്കിണർ ന്യൂ മാഹി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഫസലുൽ ആബിദ് നാടിന് സമർപ്പിച്ചു. 2000 ലിറ്റർ സംഭരണശേഷിയുള്ള വാട്ടർടാങ്കും സ്ഥാപിച്ചു. ഇതിൽനിന്ന് ആവശ്യമുള്ളവർക്ക് വെള്ളമെടുക്കാം. പെരിങ്ങാടി കൈത്താങ്ങ് ചെയർമാൻ എസ്.കെ. മുഹമ്മദ് അധ്യക്ഷതവഹിച്ചു. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.വി. ചന്ദ്രദാസൻ, ന്യൂ മാഹി വില്ലേജ് ഓഫിസർ ബി. ബേബി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.കെ. റീജ, അംഗങ്ങളായ ഫാത്തിമ കുഞ്ഞിത്തയ്യിൽ, അനിത, സി.വി. രാജൻ പെരിങ്ങാടി, വി.കെ. ഭാസ്കരൻ, ടി.എച്ച്. അസ്ലം, സമീർ പെരിങ്ങാടി, കെ. സിജു, ഷമീം അഹ്മദ്, കെ.ടി. നിയാസ് എന്നിവർ സംസാരിച്ചു. കൈത്താങ്ങ് പെരിങ്ങാടിയുടെ സാമൂഹികപ്രവർത്തനങ്ങൾ കോഒാഡിനേറ്റർ പി.പി. ബഷീർ പരിചയപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.