പയ്യന്നൂർ: തെരഞ്ഞെടുപ്പിനുശേഷം മതനിരപേക്ഷ കക്ഷികൾ ഒരുമിച്ച് രാജ്യം ഭരിക്കുമെന്ന് സി.പി.എം പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ള. എൽ.ഡി.എഫ് സ്ഥാനാർഥി കെ.പി. സതീഷ് ചന്ദ്രൻെറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കരിവെള്ളൂരിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകതാന്ത്രിക് ജനതാദൾ നേതാവ് കെ. നാരായണൻ അധ്യക്ഷത വഹിച്ചു. പി. കരുണാകരൻ എം.പി, എം.വി. ബാലകൃഷ്ണൻ, സി. കൃഷ്ണൻ എം.എൽ.എ, ടി.ഐ. മധുസൂദനൻ, വി. നാരായണൻ, കെ.വി. ബാബു, കെ.പി. മധു, സി. രവീന്ദ്രൻ, പി. ജയൻ, ഇഖ്ബാൽ പോപ്പുലർ, എ.വി. തമ്പാൻ, പി. ജയൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.