തലശ്ശേരി: തലശ്ശേരി, എടക്കാട് മേഖലകളിലെ പ്രഥമ പലിശരഹിത കൂട്ടായ്മയായ സംഗമം അയൽക്കൂട്ടായ്മയുടെ അംഗങ്ങൾക്കായി പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിൻെറ ഭാഗമായി നന്മ വെൽഫെയർ സൊസൈറ്റി നടത്തിയ പുരയിടക്കൃഷിയിലെ വിജയികൾക്ക് സമ്മാനം നൽകി. വിജയികളെ ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് യു.പി. സിദ്ദീഖ് മാസ്റ്റർ പ്രഖ്യാപിച്ചു. എം.കെ. റഫിയ, ബി. വഹീദ, ടി. ജമീല, കെ.പി. ഷക്കീല, സി.സി. സാജിത, കെ.പി. സക്കീന, കെ.വി. ജമീല, സുവൈന അബ്ദുൽ സത്താർ, റൈഹാനത്ത് എന്നിവരാണ് വിജയികൾ. യു.പി. സിദ്ദീഖ് മാസ്റ്റർ, സാദിഖ് ഉളിയിൽ, വി.പി. അഹമ്മദ് റിയാസ്, കെ. സക്കരിയ, എം.കെ. അബ്ദുറഹ്മാൻ എന്നിവർ സമ്മാനവിതരണം നടത്തി. ക്ഷേമപ്രവർത്തനങ്ങൾക്കായി തുടങ്ങിയ സംഗമം കൈത്താങ്ങ് ക്ഷേമപദ്ധതിയുടെ ആദ്യപദ്ധതിയായ ഭവന പൂർത്തീകരണത്തിൻെറ ഫണ്ട് െഎ.എൻ.എഫ്.എ.സി.സി ട്രഷറർ സാദിഖ് ഉളിയിൽ ടി.എം.ഡബ്ല്യു.എ തലശ്ശേരി ചീഫ് കോഓഡിനേറ്റർ കെ. സക്കരിയക്ക് നൽകി ഉദ്ഘാടനം ചെയ്തു. തൊഴിൽ ശാക്തീകരണമായി നടപ്പാക്കുന്ന മുട്ടക്കോഴി വളർത്തൽ സ്വയംതൊഴിൽ സംരംഭത്തിൻെറ വായ്പവിതരണം സി.സി.എഫ് തലശ്ശേരി ചെയർമാൻ വി.പി. അഹമ്മദ് റിയാസ് ടി. ജമീലക്ക് നൽകി ഉദ്ഘാടനംചെയ്തു. നന്മ വെൽഫെയർ സൊസൈറ്റി പ്രസിഡൻറ് കെ.എം. അഷ്ഫാഖ് അധ്യക്ഷതവഹിച്ചു. നഗരസഭാംഗങ്ങളായ മാജിദ അഷ്ഫാഖ്, സീനത്ത് അബ്ദുസ്സലാം, ജമാഅത്തെ ഇസ്ലാമി തലശ്ശേരി ഏരിയ പ്രസിഡൻറ് എം. അബ്ദുന്നാസർ, റിട്ട. ജില്ല കൃഷി ഓഫിസർ എം.കെ. അബ്ദുറഹ്മാൻ, നാലുപുരക്കൽ മഹല്ല് കമ്മിറ്റി സെക്രട്ടറി ടി. ഹൻസലത്, സംഗമം പുരയിടക്കൃഷി കോഓഡിനേറ്റർ എൻജിനീയർ സി.എം. ഷറഫുദ്ദീൻ, ഡി.എം.ഡബ്ല്യു.എ എക്സിക്യൂട്ടിവ് മെംബർ മുനീസ് എന്നിവർ സംസാരിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ തലശ്ശേരി ഏരിയ കോഓഡിനേറ്റർ എൻ.കെ. അർഷാദ് സ്വാഗതവും നന്മ വെൽഫെയർ സൊസൈറ്റി ജോയൻറ് സെക്രട്ടറി എ.പി. അബ്ദുറഹീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.