കോൺഗ്രസ് ലക്ഷ്യം മോദിയെ താെഴയിറക്കൽ -വി.എ. നാരായണൻ

തലശ്ശേരി: തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ താഴെയിറക്കുകയാണ് കോൺഗ്രസിൻെറ പ്രധാന ലക്ഷ്യമെന്ന് കെ.പി.സി.സി ജനറ ല്‍ സെക്രട്ടറി വി.എ. നാരായണന്‍. യു.ഡി.എഫ് കുയ്യാലി 56, 57 ബൂത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാർഥിത്വം ഇടതുപക്ഷത്തെയും ബി.ജെ.പിയെയും ഒരുപോലെ അസ്വസ്ഥരാക്കുന്നുണ്ട്. കേരള രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന് നിലനില്‍പിനുവേണ്ടിയുള്ള പോരാട്ടമായിരിക്കും വരുന്ന തെരഞ്ഞെടുപ്പ്. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാർഥിത്വം കേരളത്തില്‍ മാത്രമല്ല കര്‍ണാടകയിലും തമിഴ്‌നാട്ടിലും ഒരുപോലെ കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എം.പി. അരവിന്ദാക്ഷന്‍, എം.പി. അസൈനാര്‍, കെ.ഇ. പവിത്രരാജ്, കെ.പി. സുരേഷ് കുമാര്‍, കെ.എം. മാധവന്‍‍, കെ. ഷാജി, ശ്യാമള കിഷോര്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.