പഴയങ്ങാടി: എഴുത്തുകാരൻ ബെന്യാമിൻ ഏപ്രിൽ മൂന്ന് ബുധനാഴ്ച വാദിഹുദയിലെത്തുന്നു. വാദിഹുദ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് കോമ്പിറ്റിറ്റിവ് എക്സാമിനേഷൻസ് വിഭാഗം സംഘടിപ്പിക്കുന്ന പ്രോഗ്രാം ബെന്യാമിൻ ഉദ്ഘാടനം നിർവഹിക്കും. ശാസ്ത്രം, സാഹിത്യം, ചരിത്രം തുടങ്ങിയ വിവിധ വിഷയങ്ങളടങ്ങിയ പ്രസിദ്ധങ്ങളായ 10 പുസ്തകങ്ങൾ നിശ്ചിത കാലാവധിക്കുള്ളിൽ വായിച്ചുതീർക്കുന്ന ചലഞ്ചിൻെറ ഭാഗമായി വിദ്യാർഥികൾ ബെന്യാമിനിൽനിന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങും. മുൻ കണ്ണൂർ ജില്ല കലക്ടർ കമാൽകുട്ടി െഎ.എ.എസ്, 'ഗൾഫ് മാധ്യമം' ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് തുടങ്ങിയവർ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.