തെരഞ്ഞെടുപ്പ് ഫലം സർക്കാറിൻെറ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രിക്ക് പറയാനാവുമോ? -ഉമ്മൻ ചാണ്ടി കണ്ണൂർ: ലോക ്സഭ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാറിൻെറ വിലയിരുത്തലാകുമെന്നു പറയാനുള്ള തേൻറടം മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിക്കും ഉണ്ടോയെന്ന് ഉമ്മൻ ചാണ്ടി. തളാപ്പ് സുന്ദരേശ്വര ക്ഷേത്രപരിസരത്ത് യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരൻെറ മണ്ഡല പൊതുപ്രചാരണത്തിൻെറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ മുഖ്യമന്ത്രിയായിരുന്ന താൻ സംസ്ഥാന സർക്കാറിൻെറ വിലയിരുത്തലാകും ലോക്സഭ തെരഞ്ഞെടുപ്പെന്ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മൂന്നുവർഷത്തിനിടയിൽ ഒരു നേട്ടവും പറയാനില്ലാത്ത ഭരണമാണ് പിണറായിയുടേത്. ശബരിമല വിഷയത്തിലടക്കം എല്ലാ കാര്യങ്ങളിലും എൽ.ഡി.എഫ് സർക്കാറിന് വീഴ്ചകളായിരുന്നു. ഭരണനേട്ടങ്ങളൊന്നും പറയാനില്ലാത്തതുകൊണ്ടാണ് കോ-ലീ-ബി സഖ്യമെന്ന പതിവ് ആരോപണവുമായി സി.പി.എം രംഗത്തെത്തിയത്. ജനസംഘവും ബി.ജെ.പിയുമായി എന്നും ബന്ധം പുലർത്തിയിരുന്നത് സി.പി.എമ്മാണെന്നും ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണ് ഇതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ വി.കെ. അബ്ദുൽ ഖാദർ മൗലവി അധ്യക്ഷതവഹിച്ചു. കെ.സി. ജോസഫ് എം.എല്‍.എ, ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി സുമ ബാലകൃഷ്ണന്‍, ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍, യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ പ്രഫ. എ.ഡി. മുസ്തഫ, പി.ടി. ജോസ്, അബ്ദുൽ കരീം ചേലേരി, കെ. പ്രമോദ്, വി.പി. വമ്പന്‍, അഡ്വ. മനോജ്കുമാര്‍, സി.എ. അജീര്‍, ഇല്ലിക്കല്‍ അഗസ്തി, ജോർജ് വടകര എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.