കണ്ണൂർ: കണ്ണൂര്‍ ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരൻ അഴീക്കോട് നിയോജകമണ്ഡലത്തിൽ പര്യടനം നടത്തി. തളാപ് പ് ക്ഷേത്രപരിസരത്തുനിന്നായിരുന്നു തുടക്കം. ആദ്യ സ്വീകരണം ചാലാട് തടുത്തവയലില്‍. സമാധാനത്തിൻെറ വെള്ളരിപ്രാവിനെ പറത്തി കെ. സുധാകരന്‍ പ്രവർത്തകരുമായി സംസാരിച്ചു. പിന്നീട് അലവില്‍ ജങ്ഷനിലെ സ്വീകരണം. പഴയകാല പ്രവർത്തകരുമായി കുശലം പറച്ചിൽ. തുടർന്ന് പൂതപ്പാറയില്‍ സുധാകരന്‍ പ്രസംഗിക്കുമ്പോള്‍ കൂടെ നില്‍ക്കാന്‍ ഒരു കൊച്ചുകുട്ടിക്ക് ആഗ്രഹം. ത്രിവര്‍ണഷാളണിയിച്ച് ആ കുട്ടിയെ ചേര്‍ത്തു നിര്‍ത്തിയായിരുന്നു സുധാകരൻെറ വോട്ടഭ്യർഥന. അഴീക്കലിൽ പര്യടനം എത്തിയപ്പോൾ കെ.എം. ഷാജി എം.എല്‍.എയും കൂട്ടിനെത്തി. മൂന്നുനിരത്തിലെയും വളപട്ടണം ടോള്‍ബൂത്ത് പരിസരത്തെയും സ്വീകരണം കഴിഞ്ഞ് വളപട്ടണം പഞ്ചായത്ത് പ്രസിഡൻറ് കൂടിയായ മനോരമയുടെ വീട്ടിൽനിന്ന് ഉച്ചഭക്ഷണം കഴിച്ചു. പിന്നീട് കമ്പില്‍, കണ്ണാടിപ്പറമ്പ്, വാരംകടവ്, ബാലന്‍കിണര്‍, കുന്നുംകൈ, കൊറ്റാളി, കൊറ്റിയത്ത്‌മൊട്ട, അത്താഴക്കുന്ന് എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം കക്കാട് അങ്ങാടിയില്‍ പര്യടനം സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.