കണ്ണൂർ: ലോക്‌സഭ തെരഞ്ഞെടുപ്പിൻെറ വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ മാര്‍ച്ച് 25 വരെ ജില്ലയില്‍ പുതുതായി ല ഭിച്ചത് 92,466 അപേക്ഷകൾ. കഴിഞ്ഞ നവംബര്‍ 16 മുതലുള്ള അപേക്ഷകരുടെ കണക്കാണിത്. മാര്‍ച്ച് 25നു മാത്രം ലഭിച്ചത് 8000ത്തോളം അപേക്ഷകളാണ്. ഇതില്‍ പുതുതായി പേരു ചേര്‍ക്കുന്നതിനുള്ള അപേക്ഷകള്‍ 88,708ഉം പ്രവാസി വോട്ടറായി പേരു ചേര്‍ക്കുന്നതിനുള്ള അപേക്ഷകള്‍ 3758ഉം ആണ്. പുതിയ അപേക്ഷകള്‍ ബി.എൽ.ഒമാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയശേഷം ജനറല്‍ വിഭാഗം അപേക്ഷകളില്‍ 42,547 എണ്ണം സ്വീകരിക്കുകയും 6398 എണ്ണം വിവിധ കാരണങ്ങളാല്‍ തള്ളുകയും ചെയ്തു. പ്രവാസി അപേക്ഷകളില്‍ 623 എണ്ണം സ്വീകരിച്ചപ്പോള്‍ 295 എണ്ണം നിരസിക്കപ്പെട്ടു. ബാക്കിയുള്ള അപേക്ഷകള്‍ പരിശോധനയുടെ വിവിധ ഘട്ടങ്ങളിലാണ്. പരിശോധനകള്‍ക്കുശേഷം അര്‍ഹമായ അപേക്ഷകള്‍ കൂട്ടിച്ചേര്‍ത്ത് ഏപ്രില്‍ നാലോടെ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക തയാറാവും. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത് തളിപ്പറമ്പ് നിയമസഭ മണ്ഡലത്തില്‍നിന്നാണ് -10,620 അപേക്ഷകള്‍. ഏറ്റവും കുറവ് പയ്യന്നൂര്‍ മണ്ഡലത്തിലാണ്. ഇവിടെ 6552 അപേക്ഷകളാണ് ലഭിച്ചത്. പ്രവാസി വോട്ടര്‍മാരുടെ കൂടുതല്‍ അപേക്ഷകള്‍ കൂത്തുപറമ്പിലും (764), കുറവ് പയ്യന്നൂര്‍, പേരാവൂര്‍ മണ്ഡലങ്ങളിലുമാണ് (185 വീതം). ജില്ലയിലെ 11 നിയമസഭ മണ്ഡലങ്ങളിലെ പുതിയ അപേക്ഷകളുടെ എണ്ണം, ജനറല്‍ വോട്ടര്‍മാർ, പ്രവാസി വോട്ടര്‍മാര്‍ എന്ന ക്രമത്തില്‍: പയ്യന്നൂര്‍ -6552, 185. കല്യാശ്ശേരി -7485, 286. തളിപ്പറമ്പ് -10,620, 455. ഇരിക്കൂര്‍ - 9014, 236. അഴീക്കോട് -8084, 377. കണ്ണൂര്‍ -7725, 386. ധര്‍മടം -7982, 392. തലശ്ശേരി -7406, 259. കൂത്തുപറമ്പ് -7092, 764. മട്ടന്നൂര്‍ -9051, 233. പേരാവൂര്‍ -7697, 185. പുതിയ അപേക്ഷകള്‍ പരിഗണിക്കാതെ ജില്ലയില്‍ ആകെ 18,91,492 വോട്ടര്‍മാരാണ് നിലവിലുള്ളത്. ഇതില്‍ കൂടുതല്‍ വോട്ടര്‍മാര്‍ തളിപ്പറമ്പ് നിയമസഭ മണ്ഡലത്തിലും (1,92,699) കുറവ് കണ്ണൂര്‍ നിയമസഭ മണ്ഡലത്തിലുമാണ് (1,58,593).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.